അഭിനന്ദ് ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിക്കുന്ന ആദ്യ വനിതയാണ് നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രിയായിരുന്ന കാലത്ത്...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിക്കുന്ന ആദ്യ വനിതയാണ് നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാ ഗാന്ധി പ്രതിരോധ ചുമതല കൂടി വഹിച്ചിരുന്നുവെങ്കിലും സ്വതന്ത്രമായി ഈ പദവി കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ നിര്‍മല.അരുണ്‍ ജെയ്റ്റിലിയെ പ്രതിരോധം ഏല്‍പ്പിച്ച് ധനകാര്യം അദ്ദേഹത്തില്‍ നിന്നു മാറ്റുമെന്ന് പല മാധ്യമങ്ങളും എഴുതിയിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്ന് പ്രതിരോധമായിരിക്കും മാറ്റുകയെന്നു വൈഗന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
തനിക്ക് രണ്ടു പ്രധാന വകുപ്പുകള്‍ ഒരുമിച്ചു ചുമക്കാന്‍ വയ്യെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ടായിരുന്നു. എന്നാല്‍, ധനകാര്യം ഏല്‍പ്പിക്കാന്‍ മറ്റാരെയും കിട്ടാത്തതും അരുണ്‍ ജെയ്റ്റ്‌ലി നേരത്തേ തന്നെ കൈകാര്യം ചെയ്തിരുന്നു വകുപ്പായതിനാലും അദ്ദേഹത്തില്‍ നിന്നു ധനകാര്യം മാറ്റിയാല്‍ അതു ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നു കരുതിയാണ് മോഡി ആ വകുപ്പ് തിരിച്ചെടുക്കാതിരുന്നത്.
വാണിജ്യകാര്യ സഹമന്ത്രി പദത്തില്‍ നിന്നാണ് സുപ്രധാന പദവിയിലേക്ക് കാബിനറ്റ് റാങ്ക് നല്കി നിര്‍മലയെ പ്രധാനമന്ത്രി അവരോധിക്കുന്നത്. സഹമന്ത്രി എന്ന നിലയില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് മന്ത്രിസഭയിലെ ഏറ്റവും പ്രധാന വകുപ്പുകളിലൊന്നിലേക്ക് നിര്‍മല ഉയര്‍ത്തപ്പെടാന്‍ കാരണം.
ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ കൊമ്പുകോര്‍ത്തു നിന്ന വേളയില്‍ അവര്‍ ചൈനയില്‍ എത്തി വാണിജ്യ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്തു നടത്തിയ ചര്‍ച്ചകളിലുണ്ടാക്കിയ നേട്ടങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
1959 ഓഗസ്റ്റ് 18ന് ദക്ഷിണേന്ത്യയിലെ മധുരയില്‍ ശ്രീ നാരായണന്‍ സീതാരാമന്റെയും സാവിത്രിയുടെയും മകളായി ജനനം. കര്‍ണാടകത്തില്‍ നിന്നാണ് അവര്‍ രാജ്യസഭയിലെത്തിയത്. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ഡിഗ്രിയും 1980 ല്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. യും പാസ്സായി.
Nirmala Seetharaman is the first lady to decorate the term Indian defense minister. Indira Gandhi held this portfolio while she was the Prime Minister.
Keywords: Nirmala Seetharaman, Prime Minister, Narendra Modi, Chief Minister, Commerce and Industries, ministers, excellence, cabine, India, China, border, China, Ministry of Commerce, Madurai, South India, daughter , Sri Narayanan Seetharaman , Savithri, Rajya Sabha, Tiruchirappalli , Seethalakshmi, Degree, Economics, Ramaswamy College , MA, Jawaharlal Nehru University
COMMENTS