സ്വന്തം ലേഖകന്‍ കൊച്ചി: സുപ്രീം കോടതിയില്‍ പോകുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്ന് നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ...
സ്വന്തം ലേഖകന്‍
കൊച്ചി: സുപ്രീം കോടതിയില്‍ പോകുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്ന് നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി അറിയുന്നു.അധികം നീട്ടിക്കൊണ്ടു പോകാതെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിലായിരിക്കും അപേക്ഷ സമര്‍പ്പിക്കുക. അപ്പോള്‍, നടപടി ക്രമങ്ങള്‍ നടക്കുകയും സമയം കളയാതെ അവധി കഴിയുന്ന മുറയ്ക്ക് കേസ് വിളിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അവധിക്കാല ബെഞ്ചില്‍ അപേക്ഷ കൊടുക്കുന്നത്.
അവധിക്കാല ബെഞ്ചിലാണ് അപേക്ഷ കൊടുക്കുന്നതെങ്കിലും നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിനു മുന്നില്‍ തന്നെയായിരിക്കും ഹര്‍ജി എത്തുക. കേസ് നേരത്തേ തന്നെ വിശദമായ വാദം കേട്ടിട്ടുള്ളതിനാല്‍ അദ്ദേഹത്തിന് ഇക്കുറിയും അധികം ആലോചിക്കേണ്ടിവരില്ലെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍, ഇക്കുറി കോടതിക്കു മുന്നില്‍ പുതിയ വാദമുഖങ്ങള്‍ ഉയര്‍ത്താനാണ് അഡ്വ. രാമന് പിള്ളയും സംഘവും ആലോചിക്കുന്നത്. ഇതുവരെ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായ ചില കാര്യങ്ങളായിക്കും കോടതിക്കു മുന്നില്‍ അവതരിപ്പിക്കുക.
മാത്രമല്ല, പ്രോസിക്യൂഷന് കഴിഞ്ഞ രണ്ടു തവണകളില്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ ഖണ്ഡിക്കുന്നതിനുള്ള വഴികളും ആലോചിക്കുന്നുണ്ട്. നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടു കോടതിക്കു മുന്നിലെത്താനാണ് അഭിഭാഷകന് ആലോചിക്കുന്നത്.
മൂന്നാം വട്ടവും സിംഗിള്‍ ബെഞ്ച് കൈയൊഴിഞ്ഞാല്‍ പിന്നെ ഡിവിഷന് ബെഞ്ചിലോ സുപ്രീം കോടതിയിലോ പോവുക മാത്രമേ ദിലീപിനു മുന്നില്‍ വഴിയുള്ളൂ.
COMMENTS