Search

ദിലീപ് വിചാരണക്കോടതിയില്‍ വീണ്ടും അപ്പീലിനു പോയത് അബദ്ധമായെന്ന് നിയമവിദഗ്ദ്ധര്‍, രക്ഷപ്പെടാന്‍ എല്ലാ പഴുതും തിരഞ്ഞ് നടന്‍റോയ് പി തോമസ്


കൊച്ചി: നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ വീണ്ടും അപ്പീലിനു പോയത് അബദ്ധമായിപ്പോയെന്നു നിയമവൃത്തങ്ങളിലെ പൊതു സംസാരം.

ഹൈക്കോടതി രണ്ടു വട്ടം ജാമ്യം നിഷേധിക്കുകയും പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു പറയുകയും ചെയ്ത വ്യക്തിക്കു വേണ്ടി കീഴ്‌ക്കോടതിയില്‍ ജാമ്യത്തിനു പോകുന്നതു തന്നെ വിഡ്ഢിത്തരമാണെന്നാണ് അഭിഭാഷകര്‍ക്കിടയിലെ പൊതു ചര്‍ച്ച.

ഇതിലും നല്ലത് ഹൈക്കോടതിക്കു മുന്നില്‍ തന്നെ ഒരുവട്ടം കൂടി പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. അല്ലാത്തപക്ഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്നിലേക്കു പോവുകയായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

നാലു വട്ടം രണ്ടു കോടതികള്‍ ജാമ്യം നിഷേധിച്ചു എന്നു വന്നതോടെ ഇനിയൊരു ജാമ്യത്തിനു പോവുകയും ദിലീപിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഗുരുതരമായ കാര്യങ്ങളുള്ളതുകൊണ്ടാണ് കോടതി നാലാം വട്ടവും ജാമ്യം നിഷേധിച്ചതെന്നു മേല്‍ക്കോടതി വിലയിരുത്തുകയും ചെയ്യും.

ഇനി ദിലീപിനു മുന്നിലുള്ള മറ്റൊരു വഴി സുപ്രീം കോടതിയെ സമീപിക്കുകയാണ്. ഇതിനും പക്ഷേ, കടമ്പകളുണ്ട്. സുപ്രീം കോടതിയെ സമീപിച്ചു വരുമ്പോഴേക്ക് കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്യും. ഇതോടെ, ദിലീപ് വിചാരണത്തടവുകാരനായി മാറാനും സാദ്ധ്യതയുണ്ട്.

ബലാത്സംഗം, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ ഒരു ദാക്ഷിണ്യവും അരുതെന്ന നിലപാടിലാണ് സുപ്രീം കോടതി. അതുകൊണ്ടു തന്നെ ഡല്‍ഹിയില്‍ പോയി ഒരു ജാമ്യം വാങ്ങിയെടുക്കുക എളുപ്പമുള്ള കാര്യമല്ല.

ഇതുകൊണ്ടു തന്നെ ദിലീപ് ഉടന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു മുന്നില്‍ തന്നെ ഒന്നുകൂടി അപ്പീലിനു പോയേക്കുമെന്നാണ് അറിയുന്നത്. വരുന്ന 28ന് ദിലീപിന്റെ പുതി യ ചിത്രമായ രാമലീല റിലീസ് ചെയ്യുകയാണ്. ഈ ചിത്രത്തിന്റെ റിലീസിനു മുമ്പേ പുറത്തിറങ്ങാനുള്ള നീക്കത്തിലാണ് നടന്‍.

നടിയുടെ അശ്‌ളീലചിത്രം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് തനിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്നും പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിനു തനിക്ക് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപ് വാദിച്ചത്. ഈ വാദം തന്നെയായിരിക്കും ഹൈക്കോടതിയിലും പ്രധാനമായി ഉന്നയിക്കുക.

പള്‍സര്‍ സുനിയടക്കം പ്രതികള്‍ക്ക് എതിരേ കൂട്ടമാനഭംഗ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പത്തു വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ദിലീപിനും ബാധകമാണെന്നം പ്രോസിക്യൂഷന്‍ വാദിക്കുമെന്നിരിക്കെ, അതിനെ പ്രതിരോധിക്കുന്ന ആയുധങ്ങളാണ് ദിലീപിന്റെ അഭിഭാഷകര്‍ തിരയുന്നത്.

ഇതേസമയം, വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നും ശ്രമിച്ചുനോക്കാമെന്നുമുള്ള ഉറപ്പിലാണ് രാമന്‍ പിള്ള അസോസിയേറ്റ്‌സ് ദിലീപിന്റെ കേസ് ഏറ്റെടുത്തതെന്നാണ് അറിയുന്നത്.

Keywords: Dileep, Jail, Nadirsha, Crime, Police

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപ് വിചാരണക്കോടതിയില്‍ വീണ്ടും അപ്പീലിനു പോയത് അബദ്ധമായെന്ന് നിയമവിദഗ്ദ്ധര്‍, രക്ഷപ്പെടാന്‍ എല്ലാ പഴുതും തിരഞ്ഞ് നടന്‍