Search

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍, നിരവധി മന്ത്രിമാരുടെ കസേര തെറിക്കും, ജെഡിയുവിനും എഡിഎംകെയ്ക്കും മന്ത്രിസഭയിലേക്കു സ്വാഗതം


ഏഴ് ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. മോശം പ്രകടനം നടത്തുന്ന ചില മുതിര്‍ന്ന എന്‍.ഡി.എ. മന്ത്രിമാരെ ഗവര്‍ണര്‍മാരാക്കി ഒഴിവാക്കും

അഭിനന്ദ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു.

റൂഡിക്ക് പാര്‍ട്ടി ചുമതലകള്‍ നല്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം രാജിവച്ചൊഴിഞ്ഞതെന്നാണ് സൂചന.

2019 ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പുനഃസംഘടനയാണിതെന്നാണ് കരുതുന്നത്. ചൈനയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പോകുന്നതിനു മുന്‍പു തന്നെ പുനഃസംഘടന നടത്താനാണ് പദ്ധതി. വിദേശത്തുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചെത്തിയാലുടന്‍ സത്യപ്രതിജ്ഞയുണ്ടാവും.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഇതിനകം നിരവധി കൂടിക്കാഴ്ചകള്‍ പുനഃസംഘടനാ വിഷയത്തില്‍ നടത്തിയിരുന്നു. എട്ട് മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

പുനഃസംഘടയില്‍ പ്രധാനം ഗുജറാത്തിലും കര്‍ണാടകത്തിലും നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍, എന്‍ഡിഎ പക്ഷത്തേയ്ക്കു വന്ന ജനതാദള്‍ നേതാവ് നിതീഷ് കുമാറിനെ തൃപ്തിപ്പെടുത്തുന്നതിനും ഈ പുനഃസംഘടനയില്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും ചുമതല വഹിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി ഏതെങ്കിലും ഒന്ന് ഒഴിയുമെന്നറിയുന്നു. ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ജെയ്റ്റിലിയായിരിക്കുമോ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയെന്നു പുനഃസംഘടനയ്ക്കു ശേഷമേ അറിയാന്‍ കഴിയൂ. രണ്ടു സുപ്രധാന മന്ത്രാലയങ്ങളുടെ ഭാരം ഒരുമിച്ചു പേറാന്‍ വയ്യെന്ന് ജെയ്റ്റ്‌ലി പല തവണയായി പറയുന്നുണ്ട്.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇതിനകം രാജിസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന റെയില്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമേറ്റാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍, ഉടന്‍ രാജി വേണ്ടെന്നും കാത്തിരിക്കാനുമാണ് സുരേഷ് പ്രഭുവിന് പ്രധാനമന്ത്രിയുടെ ഓഫീസ് കൊടുത്ത നിര്‍ദ്ദേശം. ഇതിര്‍ത്ഥം അദ്ദേഹത്തെ വകുപ്പു മാറ്റാനാണ് സാദ്ധ്യതയെന്നാണ്.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി പോയപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പുകള്‍ ഭരിക്കാന്‍ ആളില്ലാതിയിരുന്നു. പരിസ്ഥിതി മന്ത്രി അനില്‍ ദവേയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വകുപ്പിന്റെ ചുമതല താത്കാലികമായി  ഹര്‍ഷവര്‍ധന് നല്കിയിരിക്കുകയാണ്. ഈ വകുപ്പുകള്‍ക്കും പുതിയ അധിപന്മാര്‍ വരും.

സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡേയെ ഉത്തര്‍പ്രദേശിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള ഭൂപേന്ദ്ര യാദവിനെ സഹമന്ത്രിയാക്കാനും സാദ്ധ്യതയുണ്ട്.

* ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു സുപ്രധാനമായ ചുമതലകളിലൊന്നു നല്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല അദ്ദേഹത്തെ ഏല്പിച്ചാലും അതിശയിക്കാനില്ല.

* തമിഴ്‌നാട്ടിലെ എഡിഎംകെയെ എന്‍ഡിഎയിലേക്കു ക്ഷണിച്ചിട്ടുണ്ട്. അവര്‍ വന്നാല്‍ ഒരു കാബിനറ്റ് മന്ത്രിപദവും രണ്ടു സഹമന്ത്രി സ്ഥാനങ്ങളും നല്കും.

* ഏഴ് ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. മോശം പ്രകടനം നടത്തുന്ന ചില മുതിര്‍ന്ന എന്‍.ഡി.എ. മന്ത്രിമാരെ ഗവര്‍ണര്‍മാരാക്കി ഒഴിവാക്കും.കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...Top Story
ഗുര്‍മീത് റാം റഹിം ചാവേറുകളെ ഒരുക്കിയിരുന്നു, കോടതി വിധി എതിരായപ്പോള്‍ സ്വന്തം കമാന്‍ഡോകളെയും സായുധ അക്രമികളെയും നിരത്തി രക്ഷപ്പെടാനും ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

Minister of State for Skill Development and Enterprise Development Rajiv Pratap Rudy resigned from the cabinet before the imminent reshuffle.

Prime Minister Narendra Modi is scheduled to reshuffle before the Brics summit in China. The oath of office will be taken immediately after President Ramanath Kovind's return from abroad.

BJP president Amit Shah has already held several meetings senior leaders. He had met with eight ministers.

Arun Jaitley, who is in charge of the Ministry of Defense and Finance, knows that any one will leave.

Railway Minister Suresh Prabhu has already offered his resignation to the Prime Minister on moral responsibility for continuous rail accidents.

Keywords: Venkaiah Naidu, Vice President, Anil Dave,  Harsh Vardhan,Uttar Pradesh, Bhupendra Yadav, Gujarat, Transport Minister Nitin Gadkari , Ministry of Defense, ADMK in Tamil Nadu, NDAvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍, നിരവധി മന്ത്രിമാരുടെ കസേര തെറിക്കും, ജെഡിയുവിനും എഡിഎംകെയ്ക്കും മന്ത്രിസഭയിലേക്കു സ്വാഗതം