കൊച്ചി: എറെ മുന്നൊരുക്കങ്ങളോടെ നടന് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. തനിക്കെതിരേ ഉന്നതതലത്തില്‍ വന്‍ ഗൂ...
കൊച്ചി: എറെ മുന്നൊരുക്കങ്ങളോടെ നടന് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. തനിക്കെതിരേ ഉന്നതതലത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പള്‍സര്‍ സുനിയെ ഒരിക്കലും കണ്ടിട്ടില്ലെന്നുമാണ് ജാമ്യഹര്‍ജിയിലെ പ്രധാന വാദങ്ങള്‍.
രാം കുമാറിനെ മാറ്റി അഭിഭാഷകന് ബി. രാമന്പിള്ളയെ വക്കാലത്ത് ഏല്‍പ്പിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. വാദങ്ങള്‍ ഖണ്ഡിക്കാന്‍ തയ്യാറെടുപ്പിലാണ് അന്വേഷക സംഘവും.
കേസിന്റെ വിചാരണ കഴിയും വരെ ദിലീപ് ജയിലില്‍ തന്നെ കഴിയാന്‍ പാകത്തിലാണ് അന്വേഷക സംഘം തെളിവുകളും മറ്റും ശേഖരിച്ചു മുന്നേറുന്നത്. ഇതിനിടെയാണ് ദിലിപ് പുറത്തെത്താന്‍ സാദ്ധ്യമായ വഴികളെല്ലാം തിരയുന്നത്.
ദിലീപിന്റെ മറ്റു പ്രധാന വാദങ്ങള്‍:
* കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല.* ഒരുതരത്തിലുള്ള ഗുഢാലോചനയും നടത്തിയിട്ടില്ല.
* സിനിമയിലെ പ്രബലമായ ഒരു ചെറുവിഭാഗം എന്നെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റ്.
* അറസ്റ്റോടെ താന്‍ അഭിനയിച്ച സിനിമയുടെ പിന്നണിയിലുള്ളവരും പ്രതിസന്ധിയിലായി.
* നാലു സിനിമകള്‍ മുടങ്ങിയതുവഴി 50 കോടിയോളം രൂപ നിര്‍മാതാക്കള്‍ക്കു നഷ്ടമായ സ്ഥിതിയാണ്.
* ഈ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ഉപജീവനം തന്നെ ഇല്ലാതായി.
* ആദ്യ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല.
* കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന് അഭിഭാഷകന് പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
* തന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്.
* ഇതുവരെയും കേസുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരണം തുടരും.
Keywords: Dileep, Court, Bail
COMMENTS