കൊച്ചി : ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെ കേസ് വീണ്ടും വഴിതിരിയുന്നു. ആലുവ പൊലീസ് കഌബില്‍ വച്ച് എ...
കൊച്ചി : ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെ കേസ് വീണ്ടും വഴിതിരിയുന്നു. ആലുവ പൊലീസ് കഌബില്‍ വച്ച് എഡിജിപി ബി സന്ധ്യ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെയാണ് കേസ് വഴിത്തിരിവിലായിരിക്കുന്നത്.
ഇതിനിടെ, വീണ്ടും പ്രമുഖ നടനെതിരേയും നടനായ സംവിധായകനെതിരേയും നടിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്നും സൂചനയുണ്ട്.
കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി സെന്‍ കുമാറും നല്കിയ നിര്‍ദ്ദേശപ്രകാരമാണ് ശക്തമായ അന്വേഷണം വീണ്ടും നടത്തുന്നത്.
മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു പുറത്തേയ്ക്കു വിളിച്ച ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഗൂഢാലോചനയുടെ ചുരുള്‍ ശരിക്കും നിവര്‍ന്നത്.
മഞ്ജു വാര്യര്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കി, നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി
കേസന്വേഷണം അവസാനിച്ചുവെന്നു പറഞ്ഞ പൊലീസ് നടത്തിയത് ഒരു തന്ത്രമായിരുന്നു. ഇതോടെ, പ്രതിസ്ഥാനത്തുള്ളവര്‍ ആശ്വാസത്തോടെ ഫോണ്‍വിളികള്‍ നടത്തി. ഒളിച്ചുവച്ച പലതും ഇതോടെ പുറത്തായി. ഇങ്ങനെയാണ് ഇപ്പോള്‍ കേസിനു വഴിത്തിരിവുണ്ടായിരിക്കുന്നതും.
സഹതടവുകാരന് ജിന്‍സനോടു പള്‍സര്‍ സുനി നടത്തിയ സംഭാഷണവും ജയിലില്‍ നിന്ന് അയച്ച കത്തും ഇപ്പോള്‍ നടനും കൂട്ടര്‍ക്കും പാരയായതായാണ് സൂചന.
ഫെബ്രുവരി 17നാണ് അങ്കമാലിക്കും എറണാകുളത്തിനുമിടയില്‍ വച്ച് കാറിലിട്ടു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
COMMENTS