BREAKING NEWS
Search

മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരന് മിനിറ്റുകള്‍ നീണ്ട കരഘോഷം

കൊച്ചി: കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇ ശ്രീധരന് ഉദ്ഘാടന് ഉദ്ഘാടന വേദിയില്‍ വന്‍ കരഘോഷം.

ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ശ്രീധരന്റെ പേര് പറഞ്ഞപ്പോഴാണ് വന്‍ കരഘോഷമുയര്‍ന്നത്. മിനിറ്റുകള്‍ നീണ്ട കരഘോഷം ഏവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സംസാരവേളയില്‍  ശ്രീധരന്റെ പേര് പറഞ്ഞപ്പോഴും വന്‍ കരഘോഷമാണ് ഉയര്‍ന്നത്.

മെട്രോ ഉദ്ഘാടന സമ്മേളന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ വേദിയില്‍ ഉള്‍പ്പെടുത്തിയത്.

ഇതേസമയം, ശ്രീധരനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതെന്നും വാര്‍ത്തയുണ്ടായിരുന്നു. താന്‍ രാഷ്ട്രപതി
യാവാനില്ലെന്നു പറഞ്ഞ് ശ്രീധരന്‍ വാര്‍ത്തകള്‍ക്കു വിരാമമിടുകയും ചെയ്തു.

https://www.facebook.com/ActorMohanlal/posts/1386642518058107#


Summary: Minute long applause to E Sreedharan in the inaugural ceremony of Kochi Metro. When  KMRL MD, welcomed the Mr. Sereedharan, the applause began. Even when Union Minister Venkaiah Naidu mentioned the name of Sreedharan, there started another a big applause. Sreedharan was omitted  from the metro the inaugural ceremony earlier. Chief Minister Pinarayi Vijayan had written  letter to Prime Minister and later Sreedharan admitted to the stage.

Tags:applause, E Sreedharan, Kochi Metro, KMRL, Union Minister Venkaiah Naidu, Chief Minister Pinarayi Vijayan 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരന് മിനിറ്റുകള്‍ നീണ്ട കരഘോഷം