ചണ്ഡീഗഡ്: ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ മുനയൊടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സൂപ്പര്‍ കോപ് എന്നറിയപ്പെട്ടിരുന്ന പഞ്ചാബിലെ മുന്‍ ഡി.ജി....
ചണ്ഡീഗഡ്: ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ മുനയൊടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സൂപ്പര്‍ കോപ് എന്നറിയപ്പെട്ടിരുന്ന പഞ്ചാബിലെ മുന്‍ ഡി.ജി.പി കെ.പി.എസ്. ഗില്‍ അന്തരിച്ചു.
82 വയസ്സായിരുന്നു. പല രോഗങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും ഹൃദയാഘാതമാണ് മരണകാരണമായത്.
ചികിത്സാര്‍ത്ഥം ഏതാനും ദിവസം മുന്‍പ് അദ്ദേഹത്തെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൃക്കരോഗവും കലശലായിരുന്നു.
പഞ്ചാബില്‍ ഡി.ജി.പി പദത്തില്‍ നിന്നു വിരമിച്ച ഗില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടു.
ഖലിസ്ഥാന്‍ ഭീകരരെ അടിച്ചമര്ത്തിയതിലൂടെയാണ് അദ്ദേഹം 'സൂപ്പര്‍കോപ്' എന്ന വിശേഷണത്തിന് അര്‍ഹനായത്. പിത്മശ്രീ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
രാഷ്ട്രസുരക്ഷയ്ക്കു നല്കിയ സേവനത്തിന്റെ പേരില്‍ അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

COMMENTS