ന്യൂഡൽഹി: പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കല്‍ സ...
ന്യൂഡൽഹി: പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) വ്യക്തമാക്കി. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്.
പനാമയുടെ തെക്ക്-മധ്യ ഭാഗത്തുള്ള പിറ്റലോസ അരീബ എന്ന ചെറിയ നഗരത്തില്‍ നിന്ന് 10 കി.മീ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ പനാമ, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോര്‍, പെറു, നിക്കരാഗ്വ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു.
ഭൂകമ്പം 12 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. അതുകൊണ്ട്, ആഘാതം കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പനാമ സിറ്റിയിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
പനാമയിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പം ദീര്‍ഘനേരം നീണ്ടുനിന്നു. വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ പനാമ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനത്താവളവും അടച്ചിട്ടു.
Key Words : Massive Earthquake, Panama


COMMENTS