Latha Nair, accused in the Kaviyoor case, arrested in a money fraud case
കൊച്ചി: കവിയൂര്‍, കിളിരൂര്‍ പെണ്‍വാണിഭ കേസുകളിലെ പ്രതിയായ ലതാ നായര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തൃക്കാക്കര പൊലീസിന്റെ പിടിയിലായി.
ലതാ നായര്‍ക്ക് പുറമെ സ്വാമി നിത്യ ചൈതന്യ എന്ന് വിളിക്കുന്ന അനില്‍കുമാര്‍, സുനില്‍കുമാര്‍, സിന്ധു എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. സമാനമായ രീതിയില്‍ ലതാ നായര്‍ മറ്റു പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ഫ്രോസണ്‍ ഫുഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ നാലിരട്ടിയായി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് വര്‍ഷം മുന്‍പാണ് പ്രതി പണം വാങ്ങിയത്. കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാല്‍ ബോര്‍ഡില്‍ അംഗമാക്കാമെന്നും വിശ്വസിപ്പിച്ചു.
ഇന്ദ്രാ മേനോന്‍ എന്ന പേരിലാണ് ലതാ നായര്‍ യുവാവിനെ പരിചയപ്പെട്ടത്. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ഇവര്‍ സ്വയം അവകാശപ്പെട്ടിരുന്നത്. തങ്ങളെ കബളിപ്പിച്ചത് കിളിരൂര്‍-കവിയൂര്‍ കേസിലെ പ്രതിയായ ലത നായരാണെന്ന് പരാതിക്കാരനായ യുവാവ് പിന്നീട് വൈകിയാണ് തിരിച്ചറിഞ്ഞത്.
താന്‍ രാജകുടുംബാംഗമാണെന്നും ഇവര്‍ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രണ്ടു വര്‍ഷമായിട്ടും പണം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
പൊലീസ് അന്വേഷണത്തിലാണ് ലതാ നായരാണ് പ്രതി എന്ന് അറിഞ്ഞത്. കേസില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
News in English:
Kochi: Latha Nair, an accused in the Kaviyoor and Kiliroor sex scandal cases, has been arrested by the Thrikkakara police for allegedly defrauding a Thiruvananthapuram native of 35 lakh rupees.
Alongside Latha Nair, the police have also apprehended Anil Kumar (alias Swami Nithya Chaitanya), Sunil Kumar, and Sindhu. One more suspect remains to be arrested in the case. Police have received information that Latha Nair has similarly cheated several others using identical methods.
The fraud was operated under the guise of a frozen food company named "Frozen Food" located at the Kakkanad Special Economic Zone (SEZ). Two years ago, the accused took money from the victim by promising to return fourfold the invested amount. They convinced him that the company was running at a loss and that investing would secure him a board membership.
Latha Nair had introduced herself to the young man under the name Indra Menon, falsely claiming to be a director of the company. The complainant only realized much later that the person who deceived him was Latha Nair, the accused in the Kiliroor-Kaviyoor case.
She also made the victim believe that she belonged to a royal family. He approached the police after failing to get his money back even after two years.
Police investigations subsequently revealed that Latha Nair was the primary perpetrator. Four people have been taken into custody in connection with the case.


COMMENTS