തിരുവനന്തപുരം : കോവളത്തെ സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു . പീഡനം നടന്ന ഡ്രീം എന്‍...
തിരുവനന്തപുരം : കോവളത്തെ സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു . പീഡനം നടന്ന ഡ്രീം എന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തി.
ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപിനെ അറസ്റ്റിന് പിന്നാലെ മേയർ വി.വി. രാജേഷ് സസ്പെൻഡ് ചെയ്തു. കോവളത്തെ ഡ്രീം എന്ന സ്പാ ഉടമ നിഷാന്തിനെ കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്കിരുന്നു.
എന്നാല്‍, നിഷാന്തുമായി ബന്ധപ്പെട്ട പണമെല്ലാം പോകുന്നത് അനുരൂപിന്റെ അക്കൗണ്ടിലേക്ക് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനു പിന്നാലെയാണ് ഇയാളേയും അറസ്റ്റ് ചെയ്തത്. ഇയാളാണ് സ്പായുടെ യഥാര്‍ഥ ഉടമയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവളത്തെ സ്പാ സന്ദർശക ലിസ്റ്റ് പൊലീസ് തയ്യാറാക്കുന്നുണ്ട്.
പട്ടികയിലുള്ളവരുമായി പതിനാറുകാരിക്കൊപ്പം പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തും. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ചുമത്തും. പ്രതികളുടെ ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ്റെ നിര്‍ദേശ പ്രകാരം പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റൻ്റ് കമ്മിഷണര്‍ കെ പ്രദീപ് നേതൃത്വം നല്‍കും.
അന്യ സംസ്ഥാന ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണ ചുമതല ദക്ഷിണമേഖല ഐജി ആര് നിശാന്തിനിക്കാണ്. പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപയ്ക്കാണ് ഇളയമ്മ കോവളത്തെ ആയൂര്‍വേദ സ്പായ്ക്ക് വിറ്റതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്പായില്‍ എത്തിയ മുഴുവന്‍ ഇടപാടുകാരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി.
ചെന്നൈയിലെ ഗുഡുവഞ്ചേരിയിലെ ഒരു സ്പായില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും. ഇതിനുള്ള നടപടി എസ്ഐടി ആരംഭിച്ചു.
പതിനാറുകാരിയെ സ്പായില്‍ വിറ്റ ഇളയമ്മയും ഭര്‍ത്താവും അറസ്റ്റില്‍, നടന്നത് ക്രൂരമായ പീഡനം, ഹെല്‍ത്ത് ഇന്‍സ്പെക്ടറും കുടുങ്ങും
Key Words : Kovalam Spa Case, Thiruvananthapuram Corporation Health Inspector, Arrest


COMMENTS