ഒരു ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ ഒരു ഏത്തപ്പഴം മാത്രം മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുട...
ഒരു ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ ഒരു ഏത്തപ്പഴം മാത്രം മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു വലിയ കലവറ തന്നെയാണ് ഏത്തപ്പഴം. ഇരുമ്പ്, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്ക്ക് പുറമെ, വിവിധതരം രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന എൻസൈമുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയമുണ്ട്. ഇതിന്റെ യഥാർത്ഥ വശം എന്താണെന്ന് നോക്കാം.
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിങ്ങനെ മൂന്ന് തരം കാർബോഹൈഡ്രേറ്റുകൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഇരുമ്പ് സത്ത്, നാരിന്റെ അംശം (Fibre), പൊട്ടാസ്യം എന്നിവയൊക്കെ ഇതിൽ ഉയർന്ന അളവിലുണ്ട്. ഗവേഷകർ പറയുന്നത് അനുസരിച്ച്, രണ്ട് ഏത്തപ്പഴം കഴിച്ചാൽ ഒന്നര മണിക്കൂർ നേരത്തെ കഠിനമായ ജോലിക്ക് ആവശ്യമായ ഊർജ്ജം ശരീരത്തിന് ലഭിക്കും.
ഏത്തപ്പഴത്തിലോ മറ്റ് പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെ അടങ്ങിയിട്ടില്ല. അതിനാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ മറ്റ് വാഴപ്പഴങ്ങളോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല.
എന്നാൽ ഒരു കാര്യത്തിൽ ശ്രദ്ധ വേണം. തീരെ വ്യായാമമില്ലാത്ത ജീവിതാൈശലി നയിക്കുന്നവർ ഏത്തപ്പഴത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും, അടങ്ങിയിരിക്കുന്ന ഉയർന്ന അന്നജം വ്യായാമമില്ലായ്മ കാരണം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാൻ സാധ്യതയുണ്ട്.
ചുരുക്കത്തിൽ, ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ശരീരത്തിന് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല. ശരിയായ വ്യായാമത്തോടൊപ്പം മിതമായി പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Key Words : Plantain, Lifestyle, Cholesterol


COMMENTS