വൈക്കം: പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ യുട്യൂബറും ഇൻഫ്ലുവൻസറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന...
വൈക്കം: പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ യുട്യൂബറും ഇൻഫ്ലുവൻസറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) പുളിഞ്ചുവടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
സ്കൂൾ കഴിഞ്ഞ് വൈകീട്ട് വീടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു. സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കൈകൾ കൊണ്ട് മീൻ തപ്പിയെടുക്കുന്ന വീഡിയോകളിലൂടെ ‘ക്വീൻ ഫിഷർ’ എന്ന പേജിലൂടെയാണ് തംബുരു പ്രശസ്തയായത്. ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. വീഡിയോകൾ പങ്കുവെക്കുന്നതിൽ നിന്ന് ഇയാൾ തംബുരുവിനെ തടഞ്ഞിരുന്നതായും ഇതുമൂലം ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തിന് തംബുരു ചികിത്സ തേടിയിരുന്നതായും കുടുംബം വെളിപ്പെടുത്തി. ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Key Words : Youtuber Thamburu, Suicide

COMMENTS