ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ (90-ാം വയസ്സ്) നിറവിൽ. ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്രത്തിലുള്ള അദ്ദേ...
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ (90-ാം വയസ്സ്) നിറവിൽ. ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്രത്തിലുള്ള അദ്ദേഹത്തിന്റെ ജന്മദിന ആഘോഷങ്ങൾ ഇന്ന് കണിച്ചുകുളങ്ങരയിലെ വസതിയിൽ നടക്കും.നവതി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ച് ദിവസങ്ങളായി വീട്ടിൽ നടന്നു വന്നിരുന്ന പ്രത്യേക പൂജകൾ ഇന്ന് രാവിലെ പൂർത്തിയായി. തുടർന്ന് രാവിലെ 11 മണിക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ജന്മദിന കേക്ക് മുറിച്ചു.
നവതി ആഘോഷത്തിൽ പങ്കുചേരാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി ആളുകളാണ് കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് വീട്ടിലെത്തുന്ന എല്ലാവർക്കും വിപുലമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
Key Words : Vellappally Natesan, Birthday

COMMENTS