തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ പുനഃസംഘടന; പി. ജയരാജൻ ഉൾപ്പെടെ 4 പേർ സെക്രട്ടേറിയറ്റിൽ, പി. രാജീവ് എൽഡിഎഫ് കൺവീനറാകും കോഴ...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ പുനഃസംഘടന; പി. ജയരാജൻ ഉൾപ്പെടെ 4 പേർ സെക്രട്ടേറിയറ്റിൽ, പി. രാജീവ് എൽഡിഎഫ് കൺവീനറാകും
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സുപ്രധാന മാറ്റങ്ങളുമായി പാർട്ടി. മുതിർന്ന നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയതായി ഉൾപ്പെടുത്തി. കൂടാതെ രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എന്ന പരിഗണനയിൽ സെക്രട്ടേറിയറ്റിന്റെ ഭാഗമാക്കാനും തീരുമാനമായി. മന്ത്രി പി. രാജീവാണ് പുതിയ എൽഡിഎഫ് കൺവീനർ.
സാധാരണയായി സംസ്ഥാന സമ്മേളനങ്ങളിലാണ് ഇത്തരത്തിലുള്ള നേതൃമാറ്റങ്ങൾ നടക്കാറുള്ളതെങ്കിലും, വിശാല സമിതി യോഗം ചേർന്ന് പുനഃസംഘടന നടത്തിയത് പാർട്ടിയിലെ അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകളിൽ ഉയർന്ന തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ് ഈ മുഖംമിനുക്കൽ.
അതേസമയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ടി.പി. രാമകൃഷ്ണനെ ഒഴിവാക്കിയത്. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാനാകും.
വിഭാഗീയതയുടെ പേരിൽ മുൻപ് പുറത്തായ സൂസൻ കോടിയെ സംസ്ഥാന സമിതിയിലേക്ക് തിരിച്ചെടുത്തു. ഇതുകൂടാതെ ജെയ്ക് സി. തോമസ്, എം. വിജിൻ, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, എൻ. സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസഹാഖ്, പ്രഭാവർമ്മ എന്നിവരുൾപ്പെടെ 9 പേരെ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
Key Words : CPM, CPM State Secretariat, P. Jayarajan, P. Rajeev, LDF Convener

COMMENTS