വാഷിങ്ടൻ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷ...
വാഷിങ്ടൻ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിൽ യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശത്രുക്കളിൽനിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാനും ബഹിരാകാശ മേഖലയിലെ വെല്ലുവിളികൾ നേരിട്ട് നിയന്ത്രണം ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് ആയുധങ്ങൾ വിന്യസിച്ചിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കി. കൈനറ്റിക്, നോൺ-കൈനറ്റിക് വിഭാഗത്തിൽപ്പെട്ട സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിലും എന്തുതരം ആയുധങ്ങളാണ് വിന്യസിച്ചതെന്ന് യുഎസ് പരസ്യപ്പെടുത്തിയിട്ടില്ല.
അമേരിക്കൻ സൈനിക നീക്കം റഷ്യയ്ക്കും ചൈനയ്ക്കുമുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് പിന്നാലെയാണ് ബഹിരാകാശത്തെ ആയുധ സാന്നിധ്യം യുഎസ് ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നത്.
key words : Donald Trump, US Weapons in Space, Russia, China

COMMENTS