തൃശ്ശൂർ: കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാരിൽ നിന്നും മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്നും വികസന കാര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മികച്ച പിന...
തൃശ്ശൂർ: കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാരിൽ നിന്നും മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്നും വികസന കാര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് ഒരു കേന്ദ്രമന്ത്രിക്കോ എംപിക്കോ ലഭിക്കാതിരുന്ന ഭരണപരമായ മര്യാദയും പിന്തുണയുമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഏത് ആവശ്യത്തിനും മുഖ്യമന്ത്രി വി.ഡി. സതീശനെ സമീപിക്കാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. താൻ കേന്ദ്രമന്ത്രിയായ ശേഷം മുന്നോട്ടുവെച്ച സ്വദേശ് ദർശൻ പദ്ധതിയിലെ മൂന്ന് പ്രധാന പ്രോജക്ടുകൾക്കും മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. കൂടാതെ, തൃശ്ശൂർ ശക്തൻ മാർക്കറ്റ് വികസന പദ്ധതിയിൽ മുഖ്യമന്ത്രി വകുപ്പുകൾക്ക് കൃത്യമായ നിർദേശം നൽകിയതിനെത്തുടർന്നാണ് ആവശ്യമായ നടപടികൾ വേഗത്തിലായതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പദ്ധതികൾ കൃത്യമായി കേരളത്തിലേക്ക് എത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ ഈ അനുകൂല സമീപനം ഏറെ ഗുണം ചെയ്യും. വികസന കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഇത്തരം സഹകരണങ്ങളെ ആരും രാഷ്ട്രീയമായി വളച്ചൊടിക്കേണ്ടതില്ലെന്നും, രാഷ്ട്രീയം നോക്കാതെ വികസനത്തിന് മുൻഗണന നൽകുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
Key Words : Suresh Gopi, VD Satheesan

COMMENTS