മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എ എല്‍ എയുടെ കോതമംഗലത്തെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം. എം എല്‍ എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നി...
മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എ എല്‍ എയുടെ കോതമംഗലത്തെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം. എം എല്‍ എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.
ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. ഈ പ്രദേശത്ത് ഇതിന് മുന്‍പും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു.
സംഭവത്തില്‍ വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നയാളുടെ പരാതിയില്‍ പോത്താനിക്കോട് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
Key Words : MLA Mathew Kuzhalnadan, Theft

COMMENTS