കൊച്ചി : വയനാട് മുട്ടിൽ വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായി 43.850 ലിറ്റർ വിദേശനിർമ്മിത മദ്യവും വൈനും എക്സൈസ് സംഘം പിടികൂടിയ കേസിൽ റി...
കൊച്ചി : വയനാട് മുട്ടിൽ വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായി 43.850 ലിറ്റർ വിദേശനിർമ്മിത മദ്യവും വൈനും എക്സൈസ് സംഘം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽ നിന്ന് മദ്യം കണ്ടെടുത്തതും, തുടർന്ന് അബ്കാരി നിയമപ്രകാരം കേസെടുത്ത് ആന്റോയെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തതും.
തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും, ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ജസ്റ്റിസ് എടപ്പഗത്താണ് ഹർജി പരിഗണിച്ചത്. വിധ പകർപ്പ് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Key Words : The High Court, Anto Augustine, Bail Plea

COMMENTS