കോഴിക്കോട് : പെട്രോൾ പമ്പുകളിലെ ഇടപാടുകൾക്ക് എം ഡി ആർ ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധവുമായി ഉടമകൾ. പെട്രോൾ പമ്പുകളിലെ ഇടപാടുകൾക്ക് ഉടമ...
കോഴിക്കോട് : പെട്രോൾ പമ്പുകളിലെ ഇടപാടുകൾക്ക് എം ഡി ആർ ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധവുമായി ഉടമകൾ. പെട്രോൾ പമ്പുകളിലെ ഇടപാടുകൾക്ക് ഉടമകൾ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഫീസ് നൽകേണ്ടിവരുന്ന ഫീസ് ( എം ഡി ആർ - മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ്) നെതിരെ പ്രതിഷേധവുമായി ഉടമകൾ.
ഇന്ന് കോഴിക്കോട് നടന്ന എ കെ എഫ് പി ടി (AKFPT) അടിയന്തര സംസ്ഥാന ഭാരവാഹി യോഗം പുതിയ തീരുമാനത്തെ ശക്തമായി അപലപിച്ചു. വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ പമ്പ് അടച്ചുള്ള പ്രതിഷേധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ ഡീലർമാർ നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Key Words : Petrol Pump, MDR

COMMENTS