തിരുവനന്തപുരം : മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയാണെന്നുമുള്ള മുൻ മുഖ്യ...
തിരുവനന്തപുരം : മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയാണെന്നുമുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചു.
കരാർ പ്രകാരം ലഭിക്കേണ്ട 1.72 കോടി രൂപയ്ക്ക് പുറമേ അധികമായി ലഭിച്ച 1.56 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നും, മകളുടെ കമ്പനിയായ എക്സാലോജിക് എ കെ ജി സെന്ററിന്റെ വിലാസം ഉപയോഗിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്റേണൽ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന 'P V.' ആരാണെന്നും, സിഎം ആർ എല്ലിനെതിരെ പരിസ്ഥിതി വകുപ്പ് പരാതികൾ നിലനിന്നിട്ടും മുഖ്യമന്ത്രിയുടെ കുടുംബം സമാനമായ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് താത്പര്യസംഘർഷത്തിന്റെ പരിധിയിൽ വരുമോ എന്നും വ്യക്തമാക്കണം. കൂടാതെ, ജൈക് ബാലഗോപാലിന്റെ പങ്കിനെക്കുറിച്ചും, കെ എസ് ഐ ഡി സിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്കെതിരെ ഒരു സാധാരണ പൗരന് നിഷ്പക്ഷമായി പരാതിപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് സംവിധാനമാണുണ്ടായിരുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അന്വേഷണത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
Key Words : BJP, Adv. Shone George, Pinarayi Vijayan

COMMENTS