Liquor case: Anto Augustine denied bail
സുല്‍ത്താന്‍ ബത്തേരി: വന്‍തോതില്‍ വിദേശമദ്യമടക്കം വീട്ടില്‍ നിന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പാണ് എക്‌സൈസ് ആന്റോക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട്ടില്‍ നിന്നുള്ള സംഘം കൊച്ചി റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തുനിന്നുമാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജാമ്യം നിഷേധിച്ചതോടെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് എക്‌സൈസ് കടക്കും.
Keywords: Court, Anto Augustine, No bail, Excise


COMMENTS