ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ സിയ (സന) എന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കാറോടിച്ചിരുന്ന കല്യ...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ സിയ (സന) എന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കാറോടിച്ചിരുന്ന കല്യാൺ ബൈൻസ്‌ല, കൂടെയുണ്ടായിരുന്ന ലവ്നിഷ് ഗുർജാർ എന്നിവരെ രാജസ്ഥാനിലെ ദൗസയിൽ നിന്നാണ് ഗുരുഗ്രാം പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റമാണ് (Attempt to Murder) ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
ഞായറാഴ്ച ഗോൾഫ് കോഴ്സ് റോഡിലൂടെ സഹറൈഡർമാർക്കൊപ്പം പോകുകയായിരുന്ന സിയയെ പ്രതികൾ കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്ക് കാർ അൽപദൂരം മുന്നോട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. സിയയുടെ ബൈക്കിലുണ്ടായിരുന്ന ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞതും വൻ പ്രതിഷേധത്തിന് കാരണമായതും.
ഇതൊരു ഉറപ്പായ കൊലപാതകശ്രമമാണെന്നും പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ആക്രമണത്തിനിരയായ സിയ പ്രതികരിച്ചു. അതേസമയം, പ്രതിയായ കല്യാൺ ബൈൻസ്‌ല ഇൻസ്റ്റഗ്രാമിൽ താൻ രാജ്യാന്തര കബഡി താരവും ഇന്ത്യൻ റഗ്ബി ടീം അംഗവുമാണെന്ന് അവകാശപ്പെടുന്നയാളാണ്.
Key Words : Female Bike Rider, Arrest, Rajasthan

COMMENTS