Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 14,065 രൂപയും പവന് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതോടെയാണ് സംസ്ഥാനത്തും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവുണ്ടായത്.
മാത്രമല്ല സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബിഐഎസ് മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്കും കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 11,555 രൂപയായി. മാത്രമല്ല 14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 9000 രൂപയും 9 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 5805 രൂപയുമായി. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഗ്രാമിന് 245 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Increase


COMMENTS