കൊച്ചി : മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ രാത്രികാലങ്ങളിൽ അജ്ഞാതർ ട്രാൻസ്‌ഫോർമറുകൾക്ക് താഴെയുള്ള ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിക്കുന്നതായി പര...
സാധാരണ പവർകട്ട് അവസാനിച്ച ശേഷവും ചില പ്രദേശങ്ങളിൽ ഏറെ നേരം വൈദ്യുതി പുനഃസ്ഥാപിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎസ്ഇബി പരിശോധന നടത്തിയത്. അന്വേഷണത്തിലാണ് ട്രാൻസ്‌ഫോർമറുകളിൽനിന്ന് ഫ്യൂസ് മനഃപൂർവം ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയത്. രാത്രിയുടെ മറവിലാണ് സംഭവങ്ങൾ നടക്കുന്നതെന്നാണ് സംശയം. ഫ്യൂസ് ഊരിയ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഇല്ലാത്തതിനാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.
കെഎസ്ഇബി എഞ്ചിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണോ ഫ്യൂസുകൾ ഊരിയതെന്നും സംഭവത്തിന് പിന്നിൽ ഒരാളാണോ സംഘമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Key Words : Fuse, VD Satheesan, KSEB

COMMENTS