ചങ്ങനാശ്ശേരി: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത...
ചങ്ങനാശ്ശേരി: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്. മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു.
മുസ്ലിം സമുദായവുമായോ, ലീഗുമായോ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ എൻ എസ് എസ് ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് ഉള്ളതെന്നും, എന്നാൽ മുസ്ലിം സമുദായത്തോട് കുറച്ചുകൂടി പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ കൂടിക്കാഴ്ച വളരെ സൗഹൃദപരമായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് എൻ എസ് എസ് നൽകുന്ന സംഭാവനകൾ വലുതാണെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : N. Shamsudheen , NSS

COMMENTS