ED questions Riyas's friend Febish
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണ്ടും നിര്‍ണ്ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇ.ഡി ചോദ്യം ചെയ്തു. എക്‌സാലോജിക് - സിഎംആര്‍എല്‍ ഇടപാട് അന്വേഷണത്തിനിടെ ഹവാല ഇടപാടിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് റിയാസിന്റെ സുഹൃത്ത് ഫെബീഷിന്റെ കോഴിക്കോട്ടെ ബാങ്ക് ലോക്കര്‍ ഇ.ഡി പരിശോധിച്ചിരുന്നു. ലോക്കറില്‍ നിന്നും 50 പവന്‍ സ്വര്‍ണ്ണവും ഏറെ പണവും ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ബാങ്ക് ലോക്കര്‍ ഇ.ഡി സീല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇ.ഡി വിശദമായ ചോദ്യംചെയ്യലിലേക്ക് നീങ്ങിയിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ അന്വേഷണം വേണമെന്ന് കാട്ടി ഇഡി ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം.
Keywords: ED, Mohammed Riyas, Febish, Questions, Bank locker


COMMENTS