തിരുവനന്തപുരം : തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സി പി എമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്...
തിരുവനന്തപുരം : തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സി പി എമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
സി എം ആർ എൽ - എക്സാലോജിക് ഇടപാടിൽ ഇ ഡി നിർദ്ദേശം നൽകിയിട്ടും സർക്കാർ നടപടിയെടുക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യുന്നില്ല.
ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും, അന്വേഷണം നടത്തിയാൽ കോൺഗ്രസ് - ലീഗ് നേതാക്കളുടെയും പേര് വരുമെന്ന ആശങ്കയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി എമ്മും കോൺഗ്രസും തമ്മിൽ ഫിക്സ് മാച്ച് ഉണ്ടെന്ന് ജനങ്ങൾ പറയുന്നതായും അത്തരം ശ്രമങ്ങളുണ്ടായാൽ ബി ജെ പി ശക്തമായി എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Key Words : Pinarayi Vijayan, Rahul Gandhi, UDF Government , Rajeev Chandrasekhar

COMMENTS