ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത വിദേശ പ്രതിനിധിയുടെ കാണാതായ തുക ഡൽഹി പൊലീസ് വേഗത്തിൽ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ദക...
വിവരം അറിഞ്ഞയുടൻ ഡൽഹി ബരാഖംബ റോഡ് പൊലീസ് സ്റ്റേഷനിലെ സംഘം ഉടനടി അന്വേഷണം ആരംഭിക്കുകയും പ്രതിനിധി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയുമായിരുന്നു. കൃത്യമായ ഏകോപനത്തിലൂടെയാണ് പണം വേഗത്തിൽ കണ്ടെത്താനായതെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ വിമാനത്തിൽ തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നതിന് വെറും 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് പൊലീസ് ഉദ്യോഗസ്ഥർ പണം പ്രതിനിധിയെ ഏൽപ്പിച്ചത്.
അതേസമയം, ഉച്ചകോടിയുടെ സുരക്ഷാ ചുമതലയിലിരിക്കെ തോക്കുകളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പൊലീസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ സസ്പെൻഡ് ചെയ്തു.
Key Words : Delhi Police, BRICS Delegate, Money Missing

COMMENTS