കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു. കോഴിക്കോട് സ്വദേശി...
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.
കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ് പരാതി നൽകിയത്. ചികിത്സ പിഴവ് ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത - BNS 125 (a) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.
സംഭവത്തിൽ ബാലവകാശ കമ്മീഷനും, വനിതാ ശിശു വികസന വകുപ്പും പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്.
Key Words : Case, Kottayam Medical College Hospital.

COMMENTS