ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിക്കണമെന്ന ആഹ്വാനവുമായി ബി ജെ പി. സെപ്റ്റംബർ 17-ന് വൈകുന്നേരം ആറിനു...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിക്കണമെന്ന ആഹ്വാനവുമായി ബി ജെ പി. സെപ്റ്റംബർ 17-ന് വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ വീടുകളിൽ 'അനുഗ്രഹ ദീപം' തെളിയിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. മോദിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഭാഗമായാണ് ഈ ആഹ്വാനം.
പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതു ജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' പരിപാടികളാണ് ബി ജെ പി ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജന്മദിനം 'സേവാ ദിവസമായി' ആചരിക്കുമെന്നും, രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും ബൂത്ത് തലങ്ങളിൽ ദീപം തെളിക്കുന്ന 'ആശീർവാദ് കാ ദിയ' പരിപാടിയും സംഘടിപ്പിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Key Words : BJP, Modi's Birthday

COMMENTS