ന്യൂഡൽഹി : ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ ...
ന്യൂഡൽഹി : ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഈ ഉത്തരവ്. 16 വർഷം നീണ്ട നടപടികൾക്കൊടുവിൽ വിധി പറയാനിരിക്കെ കോടതി മാറ്റിയതും, കഴിഞ്ഞ മൂന്ന് വർഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവർത്തിക്കേണ്ടി വരുന്നതും മദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ ഉത്തരവ് തനിക്കും ബാധകമാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Key Words : Madani, Bengaluru Blast Case

COMMENTS