ആലപ്പുഴ : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നാളെ ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30 ന് ആലപ്പുഴ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗ...
ജി സുധാകരൻ എം എൽ എ, ജില്ലാ കളക്ടർ ഷാജി വി നായർ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തുടങ്ങിയവർ സ്വീകരിക്കാൻ എത്തും. തുടർന്ന് 10ന് ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കേരളകൗമുദിയുടെ 115ാം വാർഷിക ആഘോഷ ഉദ്‌ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിക്കും. എ ഡി തോമസ് എം.എൽ.എ, ചാത്തന്നൂർ എം.എൽ.എ ബി ബി ഗോപകുമാർ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി തുടങ്ങിയവർ പങ്കെടുക്കും.
11.30 ന് ആലപ്പുഴ ഹെലിപ്പാഡ് വഴി പത്തനംതിട്ടയിലേക്ക് പോകുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 1.30 ന് ആറന്മുള ഉത്രട്ടാതി വള്ളം കളി ഉദ്ഘാടനം ചെയ്യും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഞായർ രാവിലെ 8 മണി മുതൽ 12 മണി വരെ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം,കൊച്ചു കടപ്പാലം,വഴി ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. സിസിഎൻബി കനാലിന് ഇരുവശത്തുമായി വിവിഐപി സന്ദർശന റൂട്ടിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Key Words : Vice President, Traffic Control

COMMENTS