Prashant Kishor Scores Stunning Victory in Bihar Bypoll, Shocking BJP in Stronghold Represented for Years by BJP President Nitin Nabin
അഭിനന്ദ്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ വര്‍ഷങ്ങളായി പ്രതിനിധാനം ചെയ്തിരുന്ന ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് മിന്നും ജയം.
ബങ്കിപ്പൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച പ്രശാന്ത് കിഷോര്‍, ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തുന്ന ഒരു നേതൃത്വത്തെയാണ് ബിഹാറില്‍ തിരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങള്‍ ബിജെപിക്ക് സന്ദേശം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കാന്‍ സഹായിച്ചിരുന്ന പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ സ്വന്തമായി ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നു. അതും ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ വര്‍ഷങ്ങളായി പ്രതിനിധാനം ചെയ്തിരുന്ന ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്ന് ജന്‍ സൂരാജ് പാര്‍ട്ടി തലവനായി മാറിയ കിഷോര്‍, ബിഹാറിലെ ബങ്കിപ്പൂരില്‍ നിന്നുള്ള പുതിയ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ബങ്കിപ്പൂരില്‍ ഉടന്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കിഷോര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. '3 മാസത്തിനുള്ളില്‍ ബങ്കിപ്പൂരില്‍ ദൃശ്യമായ മാറ്റം നിങ്ങള്‍ക്ക് കാണാം. എന്നാല്‍ അതിനായി നിങ്ങള്‍ എനിക്ക് 3 മാസം സമയം തരണം,' അദ്ദേഹം പറഞ്ഞു.
നല്ല വിദ്യാഭ്യാസവും തൊഴിലും നല്‍കുന്ന നേതൃത്വത്തെ ബിഹാറില്‍ തിരഞ്ഞെടുക്കണമെന്ന ശക്തമായ സന്ദേശമാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിഹാറിന്റെ മുഖ്യമന്ത്രിയായി ഒരു നല്ല വ്യക്തിയെ നിയമിക്കണമെന്ന് ബിഹാറിലെ ജനങ്ങള്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് സന്ദേശം നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമോ സംശയാസ്പദമായ പെരുമാറ്റമോ സ്വഭാവമോ ഉള്ള ഒരാള്‍ ബിഹാറിനെ നയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല,' പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കിഷോര്‍ പറഞ്ഞു.
പ്രശാന്ത് കിഷോറിനെ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അഭിനന്ദിച്ചു.
'ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തില്‍, ബങ്കിപ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജന്‍ സുരാജിനെ തിരഞ്ഞെടുത്തിരിക്കുന്നു. ജനങ്ങളുടെ ഈ തീരുമാനത്തെ മാനിച്ച്, വിജയിച്ച പ്രശാന്ത് കിഷോറിന് ഞാന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,' എന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ഈ പ്രക്ഷോഭം രാജ്യത്തുടനീളം വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും 'ജെന്‍ സി' തലമുറയുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിര്‍ണായക വിഷയമാവുകയും ചെയ്തിരുന്നു.
യുവാക്കള്‍ കൂടുതലുള്ള മണ്ഡലവും നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രവുമായ ബങ്കിപ്പൂര്‍, പുതിയ തലമുറയുടെ രോഷം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്ന സീറ്റായിരുന്നു.
ബങ്കിപ്പൂര്‍ ദേശീയ ശ്രദ്ധ നേടാന്‍ കാരണം
പട്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഒരു സാധാരണ നിയമസഭാ മണ്ഡലമായ ബങ്കിപ്പൂര്‍, ഈ ഉപതിരഞ്ഞെടുപ്പില്‍ രാജ്യ ശ്രദ്ധയാകര്‍ഷിച്ചു. ഈ പെട്ടെന്നുള്ള ജനപ്രീതിക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.
പതിറ്റാണ്ടുകളായി ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു ബങ്കിപ്പൂര്‍ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. പിന്നീട് ബിജെപിയുടെ ദേശീയ അധ്യക്ഷനായി മാറിയ നിതിന്‍ നവീനെ പലതവണ വിജയിപ്പിച്ച മണ്ഡലമാണിത്. അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ സീറ്റ് ഒഴിഞ്ഞത്.
പ്രശാന്ത് കിഷോര്‍ മത്സരരംഗത്തേക്ക് വരികയും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും ചെയ്തതോടെ മത്സരം കൂടുതല്‍ ശ്രദ്ധേയമായി.
ബിഹാറിലെ 'ജെന്‍ സി' വോട്ടര്‍മാരുടെയും അവര്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതിന്റെയും ഒരു പരീക്ഷണമായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് ചില വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബങ്കിപ്പൂരില്‍ ഇത് വലിയ ആഘാതമുണ്ടാക്കില്ലെന്ന് നിതിന്‍ നവീന്‍ പറഞ്ഞു. യുവാക്കളുടെ പിന്തുണ ഇപ്പോഴും ബിജെപിക്കൊപ്പമുണ്ടെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് തിരിച്ചടികള്‍ നേരിട്ടു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് 'കുടുംബപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടി അഭിഷേക് കുമാര്‍ സിന്‍ഹ പിന്മാറിയതിനെ തുടര്‍ന്ന്, യുവജന വിഭാഗം നേതാവായ നീരജ് കുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അതേസമയം, രാഷ്ട്രീയ ജനതാദള്‍ രേഖാ കുമാരിയെയാണ് ഇവിടെ മത്സരരംഗത്തിറക്കിയത്.
'ജന്‍ സുരാജിന്റെ നിശ്ശബ്ദ വോട്ടര്‍മാര്‍'
2025 ലെ സംസ്ഥാന തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ ജന്‍ സുരാജിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. അന്ന് കിഷോര്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം, തലസ്ഥാനത്തെ ഒരു സീറ്റ് തന്നെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ജന്‍ സൂരജും പ്രശാന്ത് കിഷോറും വിജയിക്കുന്ന ആദ്യ സീറ്റായി ബങ്കിപ്പൂര്‍ മാറി.
കിഷോറിനെ അഭിനന്ദിച്ചുകൊണ്ട് ജന്‍ സൂരാജ് ബിഹാര്‍ അധ്യക്ഷന്‍ മനോജ് ഭാരതി, ബങ്കിപ്പൂരിലെ ജനങ്ങള്‍ മാറ്റമാണ് ആഗ്രഹിച്ചതെന്നും പാര്‍ട്ടി സ്ഥാപകന് എല്ലാ വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
'ജന്‍ സുരാജിന്റെ ശബ്ദം എത്താത്ത ഒരു കോണ്‍ പോലുമില്ല. ബിഹാറില്‍ ജനാധിപത്യം നിലനിര്‍ത്താനുള്ള വലിയ വിജയമാണിത്. ഞങ്ങളെ പിന്തുണച്ച വന്‍ നിശ്ശബ്ദ വോട്ട് ബാങ്ക് നമുക്കുണ്ട്,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News in English:
Abhinand
Poll strategist Prashant Kishor has clinched a stunning victory in the BJP's stronghold of Bankipur, a constituency represented for years by BJP National President Nitin Nabin.
Expressing his gratitude to the voters of Bankipur, Prashant Kishor pledged to work for the development of Bihar. He stated that the electorate has sent a clear message to the BJP that they must choose a leadership in Bihar that prioritizes improving education and creating job opportunities.
Prashant Kishor, who once helped others win elections, has now won one himself—and that too in a BJP-ruled state, in a seat long represented by BJP National President Nitin Nabin. Transitioning from a poll strategist to the chief of the Jan Suraaj Party, Kishor has officially become the new MLA from Bankipur, Bihar.
Kishor promised immediate, visible improvements in the constituency while speaking to reporters. "In 3 months, you will see a visible change in Bankipur. But for that, you will have to give me 3 months," he said.
He reiterated that the people have sent a strong signal to the BJP about selecting leadership focused on quality education and employment.
"The people of Bihar have sent a message to the BJP central leadership that they should appoint a good person as the Chief Minister of Bihar. They do not want a person with a criminal background or questionable conduct, character, or reputation to lead Bihar," Kishor told reporters in Patna.
Bihar Chief Minister Samrat Choudhary congratulated Prashant Kishor on his victory.
"In the grand festival of democracy, the people have chosen Jan Suraaj in the Bankipur Assembly by-election. Respecting this decision of the people, I heartily congratulate Prashant Kishor on his victory," he posted on X (formerly Twitter).
The election took place in the backdrop of massive student protests at Delhi's Jantar Mantar. The demonstrations echoed across the nation, placing 'Gen Z' voters and their concerns at the center of the election discourse.
Given its young demographic and the presence of several prominent educational institutions, political analysts were closely watching Bankipur to gauge the impact of youth unrest on the election outcome.
Why Bankipur Made National Headlines
Otherwise a standard assembly constituency falling under the Patna Sahib Lok Sabha segment, Bankipur grabbed national attention during this bypoll. Several factors contributed to this sudden spotlight:
A BJP Stronghold: Bankipur had been an impenetrable BJP stronghold for decades. It nurtured Nitin Nabin over multiple terms before he eventually rose to become the BJP National President and vacated the seat upon moving to the Rajya Sabha.
Key Developments: The contest turned intensely competitive with Prashant Kishor entering the race and Union Education Minister Dharmendra Pradhan resigning following the student protests.
Test of Gen Z Impact: Analysts viewed the election as a test of how Bihar's Gen Z voters could sway electoral results. However, Nitin Nabin had downplayed any significant impact, telling reporters last week that the youth still firmly supported the BJP.
BJP Candidacy Hiccups: The BJP faced last-minute candidate trouble after Abhishek Kumar Sinha pulled out a day before filing nominations citing "family reasons," leading the party to field youth wing leader Neeraj Kumar. Meanwhile, the Rashtriya Janata Dal (RJD) fielded Rekha Kumari.
'The Silent Voters of Jan Suraaj'
The Jan Suraaj Party failed to win a single seat during its state election debut in 2025, a contest Kishor did not run in. A year later, he has secured a seat right in the state capital. Bankipur now marks the first-ever electoral victory for both the Jan Suraaj Party and Prashant Kishor.
Congratulating Kishor, Jan Suraaj Bihar chief Manoj Bharti stated that the people of Bankipur chose change and supported the party founder across all sections.
"There is no corner where Jan Suraaj's voice did not reach. This is a big victory for keeping democracy alive in Bihar. A massive silent voter base has backed us," he added.



COMMENTS