മമ്പാട് : ഓട്ടോറിക്ഷാ ഡ്രൈവറായ ഷൗക്കത്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ഗതാഗത കമ്മിഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിച്...
മമ്പാട് : ഓട്ടോറിക്ഷാ ഡ്രൈവറായ ഷൗക്കത്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ഗതാഗത കമ്മിഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് പ്രാഥമിക റിപ്പോർട്ട് നൽകി.
കൊണ്ടോട്ടി സബ് ആർ.ടി.ഒയിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാഹനത്തിൽ വരുത്തിയ ബോഡി മാറ്റങ്ങൾ (സ്റ്റീൽ സ്ട്രക്ചറുകൾ) നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നുവെന്നും, അത് പാലിക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ആദ്യ തവണ ഫിറ്റ്നസ് നിരസിച്ചതിനു ശേഷം വാഹനം പിന്നീട് ആർ.ടി.ഓ ഓഫീസിൽ പരിശോധനയ്ക്കായി ഹാജരാക്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ടി.വി. അനുപമയെ ഗതാഗത മന്ത്രി സി.പി. ജോൺ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏജന്റുമാർ വഴി അല്ലാതെ നേരിട്ട് സമീപിച്ചതിനാലും കൈക്കൂലി നൽകാത്തതിനാലും ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മനഃപൂർവ്വം നിഷേധിച്ചുവെന്നും തനിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടായെന്നും ഫേസ്ബുക്കിലൂടെ ആരോപിച്ചാണ് കിഴിശ്ശേരി സ്വദേശിയായ ഷൗക്കത്ത് ആത്മഹത്യ ചെയ്തത്.


COMMENTS