മുംബയ്: മുംബയിലെ ഭാണ്ഡൂപ്പിലുള്ള 21 നില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് താഴേക്കു ചാടിയ 26 വയസ്സുള്ള നവവധു അത്ഭുതകരമായി രക്ഷപ്പെട്ടു. ന...
നിലത്തുനിന്ന് ഏകദേശം 20-25 അടി ഉയരമുള്ള ഒരു മരത്തിന്റെ ചില്ലകളിൽ യുവതി കുരുങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ 9:30-നാണ് മരത്തിൽ യുവതി കുടുങ്ങിക്കിടക്കുന്ന വിവരം മുംബയ് അഗ്നിരക്ഷാ സേനയ്ക്ക് ലഭിക്കുന്നത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ യുവതിയെ സുരക്ഷിതമായി താഴെയിറക്കി.
വീഴ്ചയ്ക്കിടയിൽ മരച്ചില്ല യുവതിയുടെ കാലിൽ തുളച്ചുകയറി. തുടർന്ന് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നാല് മാസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ആത്മഹത്യാശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ പോലീസ് ഇതുവരെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.


COMMENTS