തിരുവനന്തപുരം : മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ട...
തിരുവനന്തപുരം : മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ നടത്തുന്ന മീഡിയേഷൻ ശ്രമങ്ങളുമായി യാക്കോബായ സഭ സഹകരിക്കുമെന്ന് മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് വ്യക്തമാക്കി.
സുപ്രീം കോടതി വിധിയും തുടർന്നുളള ഹൈക്കോടതി വിധിയും ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്നും, 2017ലെ വിധി 3 പള്ളികൾക്ക് മാത്രമാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, മറ്റ് പള്ളികളിൽ പോലീസ് സംരക്ഷണത്തിന്റെ പേരിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും യാക്കോബായ സഭയിൽ നിന്നും കൈവശപ്പെടുത്തിയ 60 പള്ളികൾ തിരിച്ചു ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
Key Words: Jacobite Church, Church Dispute

COMMENTS