തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് മന്ത്രി എ.പി. ...
തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ. വ്യക്തികൾ നടത്തുന്ന ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ചില സാഹചര്യങ്ങളിൽ മൗനം പാലിക്കേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീ വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും കേരളം ലോകത്തിന് തന്നെ വലിയ മാതൃകയാണ്. ഇന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സജീവമായ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ മറ്റാരെങ്കിലും നടത്തുന്ന വ്യക്തിപരമായ പ്രസ്താവനകളിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ മതപരമായ വ്യാഖ്യാനങ്ങൾ എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സമൂഹത്തിൽ നാശമുണ്ടാക്കുമെന്ന കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് മന്ത്രിയുടെ ഈ മറുപടി. കാന്തപുരത്തിന്റെ നിലപാട് ലിംഗസമത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ-വനിതാ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
key words : AP Anil Kumar, Kanthapuram

COMMENTS