ന്യൂഡൽഹി: സിന്ധു നദീജലക്കരാറുമായി ബന്ധപ്പെട്ട കോർട്ട് ഓഫ് ആർബിട്രേഷൻ (CoA) വിധി ഇന്ത്യ ശക്തമായി തള്ളി. കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്...
ന്യൂഡൽഹി: സിന്ധു നദീജലക്കരാറുമായി ബന്ധപ്പെട്ട കോർട്ട് ഓഫ് ആർബിട്രേഷൻ (CoA) വിധി ഇന്ത്യ ശക്തമായി തള്ളി. കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഇത്തരം നിയമവിരുദ്ധമായ സമിതികളുടെ തീരുമാനങ്ങൾക്ക് വഴങ്ങാൻ ഇന്ത്യ ബാധ്യസ്ഥരല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കരാർ ലംഘിച്ച് ഇന്ത്യ നടത്തുന്ന ജലവൈദ്യുത പദ്ധതികൾക്കെതിരെ പാകിസ്താൻ നൽകിയ പരാതിയിലാണ് കോർട്ട് ഓഫ് ആർബിട്രേഷൻ വിധി പുറപ്പെടുവിച്ചത്. എന്നാൽ, സിന്ധു നദീജലക്കരാറിലെ തർക്കങ്ങൾ പരിഹരിക്കാൻ നിഷ്പക്ഷ വിദഗ്ധനെ നിയമിക്കുന്നതാണ് നിയമപരമായ വഴിയെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ കോടതി നടപടികൾ കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചു.
Key Words : Indus Waters Treaty, Arbitration verdict

COMMENTS