മലപ്പുറം : മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎയുമായി മൂന്നുപേർ അറസ്റ്റിലായി. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. ...
മലപ്പുറം : മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎയുമായി മൂന്നുപേർ അറസ്റ്റിലായി. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.
അടുത്തിടെ 96 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പിടികൂടിയിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതികൾ എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്, എവിടെയെല്ലാമാണ് വില്പന നടത്തുന്നത്, ആരെല്ലാമാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയകാര്യങ്ങളെല്ലാം കണ്ടെത്തേണ്ടതായുണ്ട്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് എക്‌സൈസ് പറഞ്ഞു.
Key Words : Drug Bust, Arrest

COMMENTS