ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യത്തിൽ കടുത്ത ആഭ്യന്തര ഭിന്നത. 2029-ലെ പൊതുതിരഞ്ഞെടുപ്...
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യത്തിൽ കടുത്ത ആഭ്യന്തര ഭിന്നത. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) തയ്യാറായില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്നും
വിട്ടുവീഴ്ചയ്ക്കില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ വ്യക്തമാക്കി.
ടിവികെ നിലപാട് തിരുത്തിയില്ലെങ്കിൽ താനും ടൂറിസം മന്ത്രി എസ്. രാജേഷ് കുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിൽ നിന്ന് ഒഴിഞ്ഞുപോകുമെന്ന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിവികെ നേതാക്കൾ ഇപ്പോഴും 'ഫാൻ ക്ലബ്' മാനസികാവസ്ഥയിൽ നിന്നാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബി. മാണിക്കം ടാഗോറും പരിഹസിച്ചു.വിജയ് സർക്കാർ അധികാരത്തിലേറി നൂറു ദിവസങ്ങൾ പിന്നിടുന്ന ഘട്ടത്തിൽ സഖ്യകക്ഷികൾക്കിടയിൽ ഉടലെടുത്ത ഈ പരസ്യമായ പോര് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
key words : Tamil Nadu, TVK , Vijay , Congress, Rahul Gandhi

COMMENTS