ന്യൂഡൽഹി: രാജ്യം നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) നേതൃത്വ...
ന്യൂഡൽഹി: രാജ്യം നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) നേതൃത്വത്തിൽ നാളെ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്താണ് റാലി നടക്കുക.
നാളെ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 മണി വരെ നീണ്ടുനിൽക്കുന്ന ജനകീയ റാലിയിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, മറ്റ് മുതിർന്ന ദേശീയ നേതാക്കൾ എന്നിവർ പങ്കെടുത്ത് സംസാരിക്കും.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ റാലിയിൽ പങ്കെടുക്കാനായി ഇതിനോടകം തന്നെ തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് സി.പി.ഐ ദേശീയ നേതൃത്വം അറിയിച്ചു.
Key Words : CPI Maharally, Ramlila Maidan

COMMENTS