തിരുവനന്തപുരം: ഐ എച്ച് ആർ ഡി ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍ കുമാറിനെ മാറ്റി. പകരം പ...
തിരുവനന്തപുരം: ഐ എച്ച് ആർ ഡി ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുണ്‍ കുമാറിനെ മാറ്റി.
പകരം പ്രൊഫസർ എം വി രാജേഷിനെയാണ് നിയമിച്ചിരിക്കുന്നത്. ഐ എച്ച് ആർ ഡിക്ക് കീഴിലെ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പളാണ് രാജേഷ്.
മൂന്ന് വർഷം മുമ്പാണ് അരുണ്‍കുമാറിന് ഡയറക്‌ടർ ഇൻ ചാർജ് ചുമതല നല്‍കിയത്. അരുണ്‍കുമാറിന്റെ നിയമനം ചോദ്യംചെയ്‌ത് നേരത്തേ നിരവധി പരാതികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു കോടതി നിർദേശിച്ചത്.
Key Words : VA Arun Kumar, IHRD Director.

COMMENTS