ടെഹ്റാൻ: ഇറാനിലെ വിവിധ പ്രവിശ്യകളിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ...
ടെഹ്റാൻ: ഇറാനിലെ വിവിധ പ്രവിശ്യകളിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 48 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മാസം പാകിസ്താന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ സൈനിക താവളങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ ഉൾപ്പെടെ 90-ലധികം കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബോംബാക്രമണം നടത്തിയത്.ബുഷെഹർ, ചബഹാർ, ബന്ദർ അബ്ബാസ്, ഖുസെസ്താൻ തുടങ്ങിയ അഞ്ച് പ്രവിശ്യകളിലാണ് പ്രധാനമായും നാശനഷ്ടങ്ങൾ ഉണ്ടായത്. ആക്രമണത്തിൽ റെയിൽവേ പാതകൾക്കും കപ്പൽ തുറമുഖങ്ങൾക്കും കനത്ത തകരാർ സംഭവിച്ചിട്ടുണ്ട്.
അതേസമയം, യുഎസ് ആക്രമണത്തിന് മറുപടിയായി കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം മഷാദിൽ സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് യുഎസ് ഈ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടത് എന്നത് മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധഭീതി ഉയർത്തിയിട്ടുണ്ട്.
Key Words : Iran US Peace Deal

COMMENTS