വാഷിംഗ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു . ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന്...
വാഷിംഗ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു . ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കില്‍ അത് ഇതിനോടകം ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകള്‍ തുടരാമെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ആക്രമണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും സൈനിക നടപടികള്‍ ശക്തമാക്കി. ഇറാനിലെ 80 ലക്ഷ്യങ്ങള്‍ അമേരിക്ക ആക്രമിച്ചപ്പോള്‍, ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, സമാധാന ധാരണയുടെ ഭാഗമായി ഇറാന് നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. പുതിയ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
Key Words : Donald Trump, Iran War

COMMENTS