തിരുവനന്തപുരം : കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മന്ത്രി പ്രതികരിച്...
തിരുവനന്തപുരം : കോൺഗ്രസിൽ യെസ് ബോസ് കൾച്ചർ ഇല്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. ഏകഛത്രപതി ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മന്ത്രി പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്നതിൽ യു ഡി എഫ് തീരുമാനം എടുക്കും. സർക്കാർ നയം സംബന്ധിച്ച് ആർക്കും ആശങ്കകൾ പങ്കുവയ്ക്കാം. ആശങ്ക പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയൻ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവിൽ ഇല്ലെന്ന് പറയുന്ന ഒരു പാർട്ടിയല്ല തങ്ങളുടേത്. അതിനാൽ അഭിപ്രായം ഉയരും. അതാണ് കോണ്ഗ്രസിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ ആ സ്പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Key Words : M liju, Congress

COMMENTS