ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടതാ...
ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടതായി റിപ്പോർട്ട്. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ ചെന്നൈയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നാമത്തെ അറസ്റ്റ് ചെന്നൈയിലും മറ്റു രണ്ടുപേരുടെ അറസ്റ്റ് കരൂരിലുമാണ് നടന്നത്. ഗൂഢാലോചന സംബന്ധിച്ചുള്ള വിശാലമായ അന്വേഷണം നടക്കുകയാണ്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ ചെന്നൈ പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പുറത്തുവന്നത്.
Key Words : TVK Government, CM Vijay

COMMENTS