കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിൽ പൊലീസിന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി...
കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിൽ പൊലീസിന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ.
പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നിയമാനുസൃത നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിൽ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പൊതുചർച്ചയായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൻസിബ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇന്നലെയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി കൊച്ചി പൊലീസിന് നിർദേശം നൽകിയത്. വർഗീയ പരാമർശം നടത്തി, സ്‌ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ പരാതികളാണ് ടിനി ടോമിനെതിരെ അൻസിബ നൽകിയത്. എന്നാൽ, ടിനി ടോമിന്റെയും സാക്ഷികളുടെയും മൊഴിയെടുത്ത പൊലീസ്, കേസെടുക്കാൻ വേണ്ട തെളിവില്ലെന്ന് കാട്ടി പരാതി തള്ളുകയായിരുന്നു.
തുടർന്നാണ് അൻസിബ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അമ്മ സംഘടനയിൽ തുടങ്ങിയ വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടർന്ന് ‘ജിഹാദി’ എന്നും മതതീവ്രവാദിയെന്നും പരാമർശിച്ചുവെന്നും തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും അൻസിബയുടെ പരാതിയിലുണ്ടായിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ iകോടതിയുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. കേസിന്റെ അന്വേഷണത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൊലീസിന്റെ നടപടികളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.
Key Words : Kochi City Police Commissioner, Ansiba Hassan. Tini Tom

COMMENTS