സോമു ജേക്കബ് കൊച്ചി: നടി ശ്വേതാ മേനോന്‍ ബി.ജെ.പിയില്‍ നിന്ന് രണ്ടു കോടി രൂപ കൈപ്പറ്റിയതായി നടന്‍ ബാബുരാജ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്...
സോമു ജേക്കബ്
കൊച്ചി: നടി ശ്വേതാ മേനോന്‍ ബി.ജെ.പിയില്‍ നിന്ന് രണ്ടു കോടി രൂപ കൈപ്പറ്റിയതായി നടന്‍ ബാബുരാജ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നടി ഉഷാ ഹസീന നടത്തിയ വെളിപ്പെടുത്തല്‍ താര സംഘടയായ അമ്മയില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാക്കുന്നു.
ശ്വേതാ മേനോനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളും ബി.ജെ.പി ബന്ധവും, അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) സംഘടനയ്ക്കുള്ളില്‍ ഉണ്ടായ വലിയ പ്രതിസന്ധികളുടെ ഭാഗമായാണ് പുറത്തുവന്നത്.
മാലാ പാര്‍വതി, അന്‍സിബാ ഹസ്സന്‍, ഉഷാ ഹസീന, മായാ വിശ്വനാഥ് എന്നിവരടങ്ങുന്ന വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 'അമ്മ' നേതൃത്വത്തിനെതിരെ രാഷ്ട്രീയവും കോര്‍പ്പറേറ്റും വര്‍ഗീയവുമായ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.
അദാനി ഗ്രൂപ്പ് പോലുള്ള ഒരു വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനം ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 'അമ്മ'യ്ക്ക് 15 കോടി രൂപ സംഭാവന നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഒരു ബി.ജെ.പി വനിതാ നേതാവ് (പദ്മജാ മേനോന്‍) പറയുന്ന വീഡിയോ ക്ലിപ്പ് മാലാ പാര്‍വതി പുറത്തുവിട്ടു. ഈ വന്‍ തുക ലക്ഷ്യമിട്ടാണോ ശ്വേതാ മേനോന്‍ നിയമപരമായി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്നതെന്ന് മറ്റ് അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു.
ഒരു സാംസ്‌കാരിക സംഘടനയായ 'അമ്മ'യെ ഒരു പ്രത്യേക രാഷ്ട്രീയ അജണ്ടയിലേക്ക് നയിക്കാന്‍ ശ്വേതാ മേനോന്‍ ശ്രമിക്കുന്നുവെന്നും, വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളുള്ള അംഗങ്ങളുള്ള സംഘടനയില്‍ ഇത്തരം കോര്‍പ്പറേറ്റ്-രാഷ്ട്രീയ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു.
2026 ജൂണില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍, സാമ്പത്തിക കാര്യങ്ങളിലെ തര്‍ക്കങ്ങളെയും ആഭ്യന്തര കലഹങ്ങളെയും തുടര്‍ന്ന് ശ്വേതാ മേനോനും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രേഖാമൂലം രാജി സമര്‍പ്പിച്ചിരുന്നുമില്ല.
രാജിയെ തുടര്‍ന്ന് സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ രമേശ് പിഷാരടിയുടെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍, ഈ കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണെന്ന് കാണിച്ച് ശ്വേതാ മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുകയും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം താല്ക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു.
ഇതിനിടെ, ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ഓഡിയോ സന്ദേശം തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി ശ്വേതാ മേനോന്‍ ഭാഗികമായി എഡിറ്റ് ചെയ്ത് പുറത്തുവിട്ടതാണെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു.
ഒരു ക്ഷേത്ര ട്രസ്റ്റില്‍ നിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ (രാഷ്ട്രീയ-മത സംഘടനകളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന നിലപാടില്‍), നടി അന്‍സിബാ ഹസ്സനെതിരെ ഭരണസമിതിയിലെ ചിലര്‍ വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തിയതായും വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു.
തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളോട് ശ്വേതാ മേനോന്‍ കൃത്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ശക്തമായി മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സംഘടനയിലെ ഭൂരിഭാഗം പേരും തനിക്കൊപ്പമുണ്ടെന്നും, ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയല്ലാതെ പിന്‍വാതിലിലൂടെ സംഘടന പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളാണ് ഈ വിവാദങ്ങള്‍ക്ക് പിന്നിലെന്നുമാണ് ശ്വേതാ മേനോന്റെ നിലപാട്.
കേസില്‍ 'അമ്മ'യുടെ തുടര്‍ന്നുള്ള ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എറണാകുളം മുന്‍സിഫ് കോടതി അടുത്ത ദിവസങ്ങളില്‍ വീണ്ടും വാദം കേള്‍ക്കും.
നേരത്തേ, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുയെ നിരന്തരമായ ആവശ്യപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2024 ഓഗസ്റ്റില്‍ പുറത്തുവന്നു. സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, ലൈംഗിക ചൂഷണം, മാഫിയാ സംഘങ്ങളുടെ ഇടപെടല്‍ എന്നിവയെക്കുറിച്ച് കടുത്ത പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇത് 'അമ്മ' സംഘടനയ്ക്ക് അപമാനമായി.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ, 'അമ്മ' സംഘടനയുടെ പല പ്രമുഖ നേതാക്കള്‍ക്കെതിരെയും നടിമാര്‍ പരസ്യമായി ലൈംഗിക ചൂഷണ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു യുവനടി ഉന്നയിച്ച ഗുരുതരമായ ലൈംഗികാരോപണത്തെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
സിദ്ദിഖിന് ശേഷം ചുമതലയേല്‍ക്കേണ്ടിയിരുന്ന ബാബുരാജിനെതിരെയും (വൈസ് പ്രസിഡന്റ്) ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഘടന കൂടുതല്‍ പ്രതിരോധത്തിലായി. ജയസൂര്യ, മണിയന്‍പിള്ള രാജു തുടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നു വന്നു.
ആരോപണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായയെ പൂര്‍ണ്ണമായി തകര്‍ത്തതോടെ, മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടത്തോടെ രാജി വയ്ക്കാന്‍ തീരുമാനിച്ചു.
'സംഘടനയുടെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നിലവിലുള്ള ഭരണസമിതി പിരിച്ചുവിടുന്നു.' എന്ന് പ്രഖ്യാപിച്ചാണ് മോഹന്‍ലാലും സംഘവും ഒഴിഞ്ഞത്. തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ (പ്രതിമാസ കൈനീട്ടം, ഇന്‍ഷുറന്‍സ് തുടങ്ങിയവ) മുന്നോട്ട് പോയത്.
തുടര്‍ന്നാണ് ശേതാ മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കു പ്രാമുഖ്യമുള്ള ഒരു പുതിയ സമിതിയെ ഭരണച്ചുമതലയിലേക്കു നിയോഗിച്ചത്. ഈ സമിതി ഭരണം ഏറ്റ നാള്‍ മുതല്‍ തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. അതിന്റെ പരിസമാപ്തിയായിരുന്നു കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലെ ഭരണസമിതിയുടെ കൂട്ട രാജി പ്രഖ്യാപനവും ഇപ്പോള്‍ രാജിയില്ലെന്നു പറയുന്നതും.
ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്ന് അൻസിബ; രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ
Summary: The revelation made by actress Usha Haseena during a press conference—that actor Baburaj had told her actress Shwetha Menon received ₹2 crore from the BJP—is triggering fresh explosions within the star association, AMMA (Association of Malayalam Movie Artists).
The financial allegations and BJP links involving Shwetha Menon have come to light as part of the massive internal crisis brewing within the organization.
Serious political, corporate, and communal allegations were raised against the leadership of AMMA during a press conference held by a women's collective comprising Maala Parvathi, Ansiba Hassan, Usha Haseena, and Maya Viswanath.
Maala Parvathi released a video clip in which a BJP women’s leader (Padmaja Menon) states that a major corporate entity like the Adani Group is likely to donate ₹15 crore to AMMA, which is currently under Shwetha Menon's leadership. Other members are now questioning whether Shwetha Menon is legally attempting to hold onto the President's post with this massive sum in mind.
They allege that Shwetha Menon is trying to steer AMMA, a cultural organization, towards a specific political agenda. They stated that such corporate and political interests cannot be imposed on an organization whose members hold diverse political beliefs.
In June 2026, during the Annual General Body meeting, Shwetha Menon and the 17-member executive committee announced a mass resignation following disputes over financial matters and internal feuds. However, they did not submit their resignations in writing.
Following the resignation announcement, an ad-hoc committee led by Ramesh Pisharody was formed to manage the daily affairs of the organization. However, Shwetha Menon approached the Ernakulam Munsiff Court, arguing that the formation of this committee was illegal, and secured a temporary stay on its functioning.
Meanwhile, an audio clip of a phone conversation between Shwetha Menon and Ramesh Pisharody circulated in the media. The opposing faction alleges that Shwetha Menon partially edited and leaked this audio message to suit her political agenda.
During the press conference, it was also alleged that some members of the governing body hurled communal slurs at actress Ansiba Hassan for opposing the acceptance of funds from a temple trust (maintaining the stance that political and religious organizations should be kept away from cinema).
Shwetha Menon has not explicitly responded to the financial allegations leveled against her. However, she clarified on social media that senior actors, including Mammootty and Mohanlal, have extended their support and asked her to move forward strongly. Shwetha Menon maintains that the majority of the organization stands with her, and these controversies are manufactured by a small group trying to capture the organization through the backdoor rather than through a democratic election.
The Ernakulam Munsiff Court will hear arguments again in the coming days to decide on AMMA's subsequent administrative matters.
Earlier, in August 2024, the Justice Hema Committee report, formed by the government following persistent demands from WCC (Women in Cinema Collective)—a women's collective in Malayalam cinema—was released. The report contained damning remarks about casting couches, sexual exploitation, and the interference of mafia groups (Power Groups) in the film industry, bringing disrepute to AMMA.
Immediately after the report's release, several actresses publicly leveled sexual exploitation allegations against prominent leaders of AMMA. Following a serious sexual harassment allegation raised by a young actress, General Secretary Siddique resigned from his post.
The organization was pushed further onto the defensive when allegations surfaced against Baburaj (Vice President), who was supposed to take over the responsibility after Siddique. Complaints were also raised against executive committee members, including Jayasurya and Maniyanpilla Raju.
As the allegations completely shattered the organization's image, the 17-member executive committee led by Mohanlal decided to resign en masse.
Mohanlal and his team stepped down, declaring, "Accepting the moral responsibility of the organization, the current governing body is being dissolved." Following this, the daily affairs of the organization (such as monthly financial aid for veteran actors, insurance, etc.) were managed by the ad-hoc committee.
Subsequently, a new women-centric committee led by Shwetha Menon and Kukku Parameswaran was appointed to take charge of the administration. Controversies began brewing from the very day this committee took office, culminating in the mass resignation announcement of the governing body at the last General Body meeting and their current stance that they have not resigned.



COMMENTS