.

ശ്രീലങ്കൻ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം; 25 പേർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരുക്ക്, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സൈന്യം

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവര...



കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവരം. കൊല്ലപ്പെട്ടവരിൽ നാല് ജയിൽ ജീവനക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജയിൽ കലാപമാണിത്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്.

തിങ്കളാഴ്ച രാവിലെ തടവുകാർ ജയിൽ ജീവനക്കാരുടെ ആയുധങ്ങൾ പിടിച്ചെടുത്തതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ നെഗോംബോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.

ജയിലിനുള്ളിൽ അക്രമം പടർന്നതോടെ ജീവനിൽ ഭയന്ന വനിതാ തടവുകാർ തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. എന്നാൽ, കനത്ത ഭാരം താങ്ങാനാവാതെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണത് കൂടുതൽ പരിഭ്രാന്തി പരത്തി. ഇതിൽ ചില വനിതാ തടവുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ജയിൽ പരിസരത്ത് നിരീക്ഷണം നടത്തുന്നത്.കപ്പാസിറ്റിയിൽ കൂടുതൽ തടവുകാരെ പാർപ്പിച്ചിരിക്കുന്നതാണ് ശ്രീലങ്കൻ ജയിലുകളിൽ ഇത്തരം കലാപങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 

സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീലങ്കൻ നിയമമന്ത്രി ഹർഷാന നായകക്കരെ ഉത്തരവിട്ടിട്ടുണ്ട്.

Key Words :Sri Lanka, Prison Riot, Injury

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,756,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7844,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18731,Kochi.,2,Latest News,3,lifestyle,347,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2599,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1250,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2575,
ltr
item
www.vyganews.com: ശ്രീലങ്കൻ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം; 25 പേർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരുക്ക്, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സൈന്യം
ശ്രീലങ്കൻ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം; 25 പേർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരുക്ക്, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സൈന്യം
https://blogger.googleusercontent.com/img/a/AVvXsEi0CU6WXPXkKSHF0iMRji5_znkFZZCQw7h1h94zDxktqfBt3sS1sc1vfX59MwMdTXlEsPXioQDW67OIwDOUL4bYiU0TUpNHqpxwyje25mxqyCKkX-WUf5blyQmQZ9hrnAjkauStJ9CNoLv8SOcMdTYXExm3w4jumZhPjgfjKAnhxHwzgpTC4ruMVAfHBHIU
https://blogger.googleusercontent.com/img/a/AVvXsEi0CU6WXPXkKSHF0iMRji5_znkFZZCQw7h1h94zDxktqfBt3sS1sc1vfX59MwMdTXlEsPXioQDW67OIwDOUL4bYiU0TUpNHqpxwyje25mxqyCKkX-WUf5blyQmQZ9hrnAjkauStJ9CNoLv8SOcMdTYXExm3w4jumZhPjgfjKAnhxHwzgpTC4ruMVAfHBHIU=s72-c
www.vyganews.com
https://www.vyganews.com/2026/07/sri-lankan-prison-riot-25-dead-hundreds.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/sri-lankan-prison-riot-25-dead-hundreds.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy